Saturday, June 30, 2012

Tagged Under:

വെറുതെ ഒരു മോഹം...

By: mind waverings On: 12:48 PM
  • Share Post
  • കിടാങ്ങള്‍ തന്‍ കേളികള്‍ കണ്ടങ്ങിരിക്കവേ
    ഉള്ളിന്നുള്ളില്‍ ഓരോ മോഹം പിറക്കുന്നൂ..
    ബാല്യകാലത്തിലെക്കൊന്നെത്തി നോക്കി
    പെട്ടെന്നോടി തിരിച്ചിങ്ങു പോരുവാന്‍.

    അമ്മതന്‍ മടിയില്‍ കയറിയിരുന്നോരാ
    അമ്മിഞ്ഞപ്പാലിന്‍ മധുരം നുണയുവാന്‍ ..
    അച്ഛന്‍ തന്നുടെ മുതുകത്തങ്ങേറി
    ആനക്കാരനായ് ഗമയില്‍ വിലസുവാന്‍.

    മുത്തച്ച്ചന്‍ തന്നുടെ കൈ പിടിച്ചങ്ങനെ
    പാടവരമ്പത്തൂടല്‍പ്പം നടക്കുവാന്‍..
    മുത്തശി തന്നുടെ തോളോട് ചേര്‍ന്നിരുന്ന്
    കഥകള്‍ കേട്ട് രസിച്ചു ചിരിക്കുവാന്‍.

    കുട്ടിക്കുറൂമ്പുകാര്‍കൂട്ടുകാര്‍ക്കൊപ്പം
    ഒളിച്ചേ പിടിച്ചേ ഒന്നൂടി കളിക്കുവാന്‍..
    മാവില്‍ നിന്നൊരാ മാമ്പഴം വീഴുമ്പോള്‍
    മത്സരിച്ചോടി ചെന്നതെടുക്കുവാന്‍.

    മഴവെള്ളം നിറഞ്ഞു കവിഞ്ഞോരാ മുറ്റത്ത്‌
    കടലാസ് തോണി ഒഴുക്കി കളിക്കുവാന്‍..
    രുചിയേറും നാരങ്ങാമിട്ടായി നുണഞ്ഞങ്ങന
    കൂട്ടരോടൊപ്പം കുറച്ചൊന്നലയുവാന്‍...

    (വെറുതെ ഈ മോഹങ്ങളെന്നറിയുമ്പോഴും
    വെറുതെ മോഹിക്കുവാന്‍ മോഹം)

    4 comments:

    1. baalyatthillekkulla thirchu pokku asaadyamenkilum baalakaala chaapalyangale thaalolikkunna manassinte aasayum abhilaakshangalum oru nedu niswaasatthil othukkaam ...real nostalgea..veruthe ee mohangal ennariyumpozhum veruthe mohikkuvaan moham ...baalyathilekku manassine koottikondu pokunna rachanaa.. bhaavukangal'..! sabi siyad,,

      ReplyDelete
    2. ബാല്യത്തിന്റെ ഓര്‍മ്മ ഉണര്‍ത്തിയ നല്ല പോസ്റ്റ്‌

      ReplyDelete
    3. നാരങ്ങാ മിട്ടായ് ... ഹായ്..

      നന്നായി

      ReplyDelete
    4. കുട്ടിക്കുറൂമ്പുകാര്‍കൂട്ടുകാര്‍ക്കൊപ്പം
      ഒളിച്ചേ പിടിച്ചേ ഒന്നൂടി കളിക്കുവാന്‍..
      മാവില്‍ നിന്നൊരാ മാമ്പഴം വീഴുമ്പോള്‍
      മത്സരിച്ചോടി ചെന്നതെടുക്കുവാന്‍.

      മധുരമുള്ള ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന
      ഓര്‍മ്മകളുടെ മധുരമുള്ള നല്ല പോസ്റ്റ്‌

      ReplyDelete