Wednesday, May 29, 2013

Tagged Under:

അശ്രുകണങ്ങളേ

By: mind waverings On: 10:19 PM
  • Share Post
  • സന്തോഷസന്താപങ്ങള്‍ക്കും,
    നഷ്ടസ്വപ്ന മോഹഭംഗങ്ങള്‍ക്കും,
    വിരഹ ദുഃഖ ,കൂട്ടുചേരലുകള്‍ക്കും,
    സ്വന്തമെന്ന് പറയാനുള്ളത്.

    സന്തോഷത്തിന്‍ ലഹരിയില്‍;
    തുളുമ്പുന്നു മനസ്സറിയാതെ.
    സന്താപതള്ളിച്ചയില്‍,
    ഉറവ പോല്‍ ഒഴുകുന്നു നാമറിയാതെ.

    നഷ്ട സ്വപ്ന വേദനയിലും;
    മോഹഭംഗ വിഷാദത്തിലും,
    ഗോപ്യമായ് മനസ്സില്‍ നിന്ന് ,
    ചിതറുന്നുണ്ട് പലപ്പോഴും.

    പ്രിയജനവിരഹ വേളയില്‍,
    കരളു പിടയുന്നോരാ നൊമ്പരത്തിനും,
    കൂട്ടായ്‌ വേര്‍പിരിയാതെ ഒപ്പം
    എന്നുമുണ്ടാകും നിത്യം.

    ഹേ,പാവം അശ്രുകണങ്ങളേ,
    നിങ്ങള്‍ ഇല്ലാതിരുന്നെങ്കില്‍ !!!!!!!!
    പാവം മാനവ ഹൃദയം,വികാരനിറവാല്‍,
    ലാവയായ്‌ ഉരുകി ഒലിച്ചേനെ.

    6 comments:

    1. അശ്രുകണങ്ങള്‍ ഇല്ലായിരുന്നെങ്കില്‍!!

      ReplyDelete
    2. കണ്ണും കഷ്ടപ്പെട്ടേനെ.....
      ആശംസകള്‍

      ReplyDelete
    3. ഹേ,പാവം അശ്രുകണങ്ങളേ,
      നിങ്ങള്‍ ഇല്ലാതിരുന്നെങ്കില്‍ !!!!!!!!

      സന്തോഷവും, ദു:ഖവുമൊക്കെ അതിവൈകാരികതയോടെ അവതരിപ്പിയ്ക്കുന്നതിൽ നമ്മുടെ ചാനലുകാർ പരാജയപ്പെട്ടുപോയേനെ.... അവർക്കാണല്ലോ ഇപ്പോൾ കണ്ണീരിന്റെ ആവശ്യകത കൂടുതൽ......

      കവിത നന്നായിരിയ്ക്കുന്നു കേട്ടോ.... ആശംസകൾ....

      ReplyDelete
    4. നല്ല വരികൾ

      ശുഭാശംസകൾ....

      ReplyDelete
    5. അശ്രുകണങ്ങളേ നിങ്ങളീ ഭൂമിയിലില്ലായിരുന്നെങ്കില്‍
      ഹൃത്തടം ലാവയായി തീരുമായിരുന്നല്ലോ...

      ReplyDelete
    6. നല്ല വരികള്‍ വാക്കുകളെ ഇട്ടു അമ്മാനം ആടുന്നു കൊള്ളാം ,നല്ല പദ സമ്പത്ത് ഉണ്ട് എഴുത്ത് തുടരുക

      ReplyDelete