Saturday, March 10, 2012

Tagged Under:

ഈശ്വരന്മാര്‍

By: mind waverings On: 12:40 AM
  • Share Post

  • മീനൂട്ട്യെ...അച്ഛമ്മയുടെ വിളി കേട്ടെങ്കിലും കമ്പ്യൂട്ടര്‍ ഗയിമിന് മുന്നിലിരുന്ന മീനാക്ഷി പ്രതികരിച്ചില്ല.ഈ സമയത്ത് എന്നും ഉള്ളതാണല്ലോ ഈ വിളി.കളി ആസ്വദിച്ചു തന്റെ രണ്ടു വശത്തുമായി ഇരിക്കുകയാണ് കുട്ടുവും ചിന്നുവും.താന്‍ നിയന്ത്രിക്കുന്ന കാര്‍ ഓരോ കടമ്പകള്‍ കടന്നു മുന്നോട്ടു നീങ്ങുമ്പോഴും തന്നെ പ്രോത്സാഹിപ്പിക്കാന്‍ ഇരിക്കുകയാണവര്‍.ജീവിത കടമ്പകള്‍ കടക്കാനും ഇത് പോലെ കുറെ ബട്ടന്‍സ് ഉണ്ടായിരുന്നെങ്കില്‍..

    അച്ഛമ്മയുടെ കാല്‍പെരുമാറ്റം അടുത്ത് വന്നു ഒപ്പം സ്ഥിരം പരിദേവനങ്ങളും .മീനൂട്ട്യെ ഈ വിളക്ക് വെക്കണ നേരത്തെങ്കിലും നിനക്കാ പെട്ടി ഒന്ന് നിര്‍ത്തി വന്നിരുന്നു ഈശ്വരനാമം ജപിച്ചൂടെ കുട്ട്യേ..ഇപ്പളും ചെറിയ കുട്ടിയാന്നാ ഇതിന്റെ ഭാവം.രണ്ടു കുട്ട്യോള്‍ടെ തള്ള ആണെന്ന വിചാരം പോലും ഇല്ലാണ്ടായല്ലോ ഈശ്വരന്മാരെ ഈ കുട്ടിക്ക്.

    മീനാക്ഷിക്ക് ചിരി പൊട്ടി.ഈശ്വരന്മാര് ..അങ്ങനെ ഒരു ശക്തിയുണ്ടോ?ഉണ്ടായിരുന്നെങ്കില്‍ തനിക്കീ ഗതി വരുത്തുമായിരുന്നോ.അച്ഛമ്മയുടെ ശകാരം ഇത്രയേ ഉള്ളൂ.പക്ഷെ അച്ഛന്റെയും അമ്മയുടെയും നാവില്‍ നിന്ന് വീഴുന്നത് അശ്രീകരം,ഭാഗ്യംകെട്ടവള്‍,നിഷേധി എന്നീ വാക്കുകളാണ് മിക്കപ്പോഴും.അതൊക്കെ കേള്‍ക്കുമ്പോ പൊട്ടിച്ചിരിക്കാനാ തോന്നാറ്.

    എന്ത് കൊതിയായിരുന്നു തനിയ്ക്ക്,ഡോക്ടര്‍ ആന്റിയെ പോലെ കുഴലോക്കെ തൂക്കി ഗമയില്‍ നടക്കാന്‍.പത്താം ക്ലാസ്സില്‍ സ്കൂള്‍ ഫസ്റ്റ് ആയിരുന്നൂ.പ്ലസ്‌ ടു പരീക്ഷയിലും സയന്‍സ് വിഷയങ്ങള്‍ പഠിച്ചു ഉയര്‍ന്ന മാര്‍ക്ക്‌ വാങ്ങുമ്പോഴും ഡോക്ടര്‍ എന്നാ സ്വപ്നം തന്നെ ആയിരുന്നു മനസ്സില്‍.

    ഏത് ഈശ്വരന്മാരാണ് അതിന് ഇടങ്കോലിട്ടത് ?പതിനെട്ടാമത്തെ വയസ്സില്‍ വിവാഹിതയായില്ലെങ്കില്‍ പിന്നെ മംഗല്യഭാഗ്യം മുപ്പത്തഞ്ചു കഴിഞ്ഞയൂള്ളൂ എന്ന് ജ്യോത്സ്യ പ്രവചനം.ഈശ്വരന്മാര്‍ എന്തെ ജ്യോറ്സ്യന്മാര്‍ക്ക് കാണിച്ചു കൊടുത്തില്ല തന്റെ അകാല വൈധവ്യയോഗം.

    തന്നെക്കാള്‍ പത്തു വയസ്സിന്മൂത്ത നകുലേട്ടന്‍ ,തന്റെ ഭര്‍ത്താവ്.ബറോഡയിലായിരുന്നു അദ്ദേഹത്തിന് ജോലി.തന്നെയും വിവാഹം കഴിഞ്ഞ ഉടനെ തന്നെയും ഒപ്പം കൂട്ടി.എന്നെ ക്വാര്‍ട്ടെഴ്സില്‍ പൂട്ടിയിട്ടു രാവെറെയാകും വരെ കൂട്ടുകാര്‍ക്കൊപ്പം ചിലവഴിച്ച് ഏതെങ്കിലും നേരത്ത് കുടിച്ചുന്മത്തനായി വന്നു കയറും.നേരം വെളുക്കുമ്പോ പിന്നെയും യാത്ര.

    ഇതിനിടെ അപ്പുവിന്റെ ജനനം.പ്രസവത്തിനു പോലും നാട്ടില്‍ വിട്ടില്ല.അപ്പു വന്നതില്‍ പിന്നെ നകുലേട്ടന്‍ ആള്‍ ആകെ മാറി ജോലി സമയം കഴിഞ്ഞാല്‍ പിന്നെ എന്നെയും കുഞ്ഞിനേയും ഒറ്റയ്ക്കാക്കി എങ്ങും പോകാതെയായി ജീവിതത്തിന്റെ അര്‍ത്ഥതലങ്ങള്‍ മാറ്റി എഴുതപ്പെടുന്നതില്‍ അതിയായി ആഹ്ലാദിച്ചു.ഈശ്വരന്മാര്‍ക്ക് അത് സഹിച്ചു കാണില്ലായിരിക്കാം.

    ചിന്നൂനെ ഗര്‍ഭിണി ആയിരിക്കുമ്പോള്‍ ജോലിക്ക് യാത്രയായതാണൊരു ദിവസം.തിരികെ എത്തിയത് ചേതനയറ്റ ആ ശരീരം.ഒന്നേ നോക്കിയുള്ളൂ,ആകെ ഒരു മരവിപ്പായിരുന്നു പിന്നെ.വിധവാ വേഷം ഇരുപത്തി രണ്ടാം വയസ്സില്‍.എന്നെ തുണക്കാത്ത ഈശ്വരന്മാരെ എനിക്കെന്തിനാ?

    ചെറുപ്പത്തില്‍ അമ്മക്കൊപ്പം മിക്ക ദിവസവും രാവിലെ അമ്പലത്തില്‍ പോകാറുണ്ടായിരുന്നു.എല്ലാ പരീക്ഷ ദിവസവും ആ നടയില്‍ ചെന്ന് പ്രാര്‍ഥിച്ചിട്ടെ പോകാറുണ്ടായിരുന്നുള്ളൂ.എന്നിട്ടും ജീവിതമാകുന്ന പരീക്ഷയില്‍ എന്നെ തുണച്ചില്ലല്ലോ  ഈശ്വരന്മാര്.വെറും ജീവനില്ലാത്ത ശില്പങ്ങള്‍...എനിക്കും വേണ്ട ഇനി അവരെ...

    14 comments:

    1. കൊച്ചു കഥ ഒതുക്കത്തോടെ പറഞ്ഞു.
      അവിചാരിതമായ ചില സന്ദര്‍ഭങ്ങള്‍ ജീവിതം മാറ്റിമറിക്കുന്നത് പോലെ തന്നെ വിശ്വാസങ്ങളെയും.

      ReplyDelete
    2. ചെറുത്‌ ഹൃദയഹാരി ആയ ഭാഷ ഇഷ്ടമായി കേട്ടോ

      ReplyDelete
    3. കൊച്ചുകഥ, കൊച്ച് ആശയം.... നന്നാക്കിയിട്ടുണ്ട്......

      ReplyDelete
    4. വെറും 'ജീവനില്ലാത്ത ശില്പങ്ങള്‍' കഥയിലില്ല, ശിഥിലമാകാഞ്ഞ വരികളും. ആശംസകൾ.

      ReplyDelete
    5. ഇതിനെ വിധി എന്നോ യാദൃശ്ചികം എന്നോ വിളിക്കാം.... നിയതിയുടെ നിയോഗം എന്നും പറയാം....ഉള്ള കാര്യ്മ് വലിച്ച് നീട്ടാതെ പഋഞ്ഞിരിക്കുന്നൂ....ഭാവുകങ്ങൾ

      ReplyDelete
    6. കഥയുടെ ചേരുവകൾ ചേരുംപടി ചേർക്കാത്ത ഒരു വർത്തമാനം മാത്രമായി ചുരുങ്ങിപ്പോയപോലെ..

      ReplyDelete
    7. പലപ്പോഴും ആശിക്കുന്നത് അല്ലല്ലോ സംഭവിക്കുന്നത് ..
      അതിനെ നമ്മള്‍ വിധി എന്നും മറ്റും പേരിട്ടു വിളിക്കുന്നു ..
      കൊല്ലം ... കൊച്ചു കഥ

      ReplyDelete
    8. നന്നായിരിക്കുന്നു.
      ആശംസകള്‍

      ReplyDelete
    9. എഴുത്ത് നന്നായി...
      തുടരട്ടെ എഴുത്ത്...
      നന്മകള്‍ നേരുന്നു...

      ReplyDelete
    10. ഇനിയും എഴുതുക.. അഭിനന്ദനങ്ങള്‍..

      ReplyDelete
    11. എഴുത്ത് തുടരുക, ആശംസകൾ.

      ReplyDelete
    12. നന്ദി എല്ലാ പ്രോത്സാഹനങ്ങള്‍ക്കും .....................തുടര്‍ന്നും പ്രതീക്ഷിക്കുന്നു...

      ReplyDelete
    13. എഴുത്തിഷ്ടായി.......കുരച്ചുവാക്കില്‍ കൂടുതല്‍ കാര്യങ്ങള്‍.
      ഇനിയും ഇത്തിരി നീളമുള്ള കഥ പ്രതികീഷിക്കട്ടെ.

      ReplyDelete
    14. കഥയായ് ഇനിയും പുരോഗമിക്കാനുണ്ട് കേട്ടൊ

      ReplyDelete